എണ്‍പത്തി നാലിലോ അന്ചിലോ ഒരു വേനല്‍ക്കാല സായാഹ്നത്തില്‍ തൊഴില്‍ രഹിതരായ രണ്ടു ചെറുപ്പക്കാര്‍ മൈതാന്ത്തിന്നരികിലിട്ട "പോസ്റ്റുംകാലില്‍" പതിവുപോലെ നടന്നത് കേട്ടിരിക്കുമ്പോള്‍, മൂന്നാമന്‍ ഇളിഞഞ ചിരിയോടെ വന്നെത്തി. അയാള്‍ തന്റെ പ്രശസ്തമായ മീശയും വടിച്ചുകൊണ്ടുള്ള വരവായിരുന്നു...
പണ്ടെന്നോ അതിലൊരാള്‍ മീശക്കെതിരെ കള്ളിന്റെ വാഗ്ദാനം നല്‍കിയിരുന്നു. ഏന്തായിരുന്നാലും മീശവടിക്കലും പോക്കറ്റൂകളും യോജിച്ചുപോയി. നേരെ ഏറ്റവും അടുത്ത ഷാപ്പിലേക്കു നടന്നു മൂവര്‍ സംഘം.
ഷാപ്പുമാനേജര്‍ ചക്രുവേട്ടന്‍ പതിവുപോലെ വീതി കുറഞഞ ബെഞ്ചില്‍ തന്റെ ശരീരത്തിന്റെ പകുതിയും രണ്ടു വശത്തും തൂക്കിയിട്ട് കിടന്ന് അവരെ സ്വാഗതം ചെയ്തു. ജന്മനാ വിപ്ലവകാരിയും കള്ളുകുടിയനുമായ ചക്രപാണി ചേട്ടന്‍റെ സത്ക്കാരത്തില്‍ മനംകുളിര്‍ത്തു കൊണ്ട് മൂവര്‍സംഘം പൂജ തുടങ്ങി. കറിക്കച്ചവടക്കാരി അമ്മായിയുടെ കക്ക ഫ്രൈ വളരെ ഫേമസ് ആയിരുന്നു അവിടെ. സ്നേഹവതിയായ ആ അമ്മായിയുടെ കറികളും അവരുടെ പുജക്ക് നല്ല അകമ്പടിയായി!
സുന്ദരിമാരുടെ ചുറ്റും കറങ്ങിയ ചര്‍ച്ചകള്‍ രാഷ്ട്രീയവും സിനിമയുമൊക്കെ കടന്നശേഷം നാടന്‍ പാട്ടുകളിലേക്ക് പതിവുപോലെ...
മധുപാനം അക്കാലത്ത് അവര്‍ക്ക് പൂരങ്ങള്‍ ഓണം, വിഷു, ക്രിസ്ത്മസ്, ന്യൂ ഇയര്‍ പിന്നെ പെരുന്നാള്‍ ഇവകളിലെ മാത്രം ഒരു കലാപരിപാടിയായിരുന്നു.
പകല്‍ പൂരം കഴിഞ്ഞുള്ള വെടിക്കെട്ട് തീരുകയും ഇരുള്‍ പരക്കുകയും ചെയ്തതോടെ അവരുടെ ലഹരിക്കും ഉയര്‍ച്ച കിട്ടി. പിന്നീട് സ്വാഭാവികമായും പരിസരബോധം ശബ്ദം ഉയരുകയും ചെയ്തു.
കീശകളും മനസ്സുകളും ഒരേപോലെ മതിയാക്കിയപ്പോള്‍ അവര്‍ പതുക്കെ എഴുന്നേറ്റു ബില്‍ അടച്ചു പുറത്തേക്കിറങ്ങി. തട്ടകത്തെ ഷാപ്പായതിനാലും സഭാകമ്പം വിട്ടുമാറാത്ത കാലമായിരുന്നതിനാലും യാണ് യാണ് മുഖവും കഴുകി അവര്‍ ഇടവഴിയില്‍ നിന്നും നിരത്തിലേക്ക് കടന്നത്.
പഞ്ചായത്തുകളുടെ അതിര്‍ത്തിയിലായതിനാല്‍ അവിടത്തെ പഞ്ചായത്ത് വിളക്കുകള്‍ പ്രകാശിക്കാത്ത കാലമായിരുന്നു അത്. ആ ഇരുട്ടിന്റെ മറപറ്റി നിരത്തിലേക്ക് പ്രവേശിക്കവേ അവരുടെ മുമ്പില്‍ ഒരാള്‍. മൂവര്‍ സംഘത്തിലെ ഒരു ഹതഭാഗ്യവാന്റെ പിതാവായിരുന്നു ആഗതന്‍!
ഹതഭാഗ്യവാന്റെ എല്ലാ ലഹരിയും രണ്ടു പന്ചായത്തുകളും കടന്നു പറന്നുപോയി! പുലിക്കു പോലും തന്നെ പേടിയാണെന്ന് സ്വയം വിശ്വസിച്ചിരുന്ന ഒരു പുള്ളി(പുലി)യായിരുന്നു ആഗതന്‍.
വന്നപാടെ ചോദ്യമുയര്‍ന്നു.
"എവിടെനിന്നടാ നിങള്‍?"
"ഗന്ഗുചെട്ടന്റെ വീട്ടില്‍ നിന്നും."
അപ്പോള്‍ തോന്നിയ ബുദ്ധിയില്‍ അഭിമാനിച്ചുകൊണ്ട് ഹതഭാഗ്യവാന്‍ അറിയിച്ചു. തറവാട്ടിലെ ഒരു അടുത്ത ആളാണ് പ്രസ്തുത നാമധേയന്‍. എന്നാല്‍ വിവാഹങ്ങള്‍ക്കുപോലും നിര്‍ബന്ധിച്ചാലല്ലാതെ പുത്രന്‍ അവിടെ പോകില്ലെന്ന് രണ്ടുപേര്‍ക്കും അറിയാവുന്ന കാര്യം അപ്പോള്‍ പുത്രനോര്‍മ്മവന്നില്ല!
"അപ്പോള്‍ നീയാ കറിക്കാരി തള്ളക്ക് കാശ് കൊടുക്കുന്നത് ഞാന്‍ കണ്ടതാണല്ലോ?"
അത്.. അത് കക്കയിറച്ചി കഴിക്കാന്‍ കയറിയതാണ്."
വിനീതപുത്രന്റെ മറുപടി തീരെ ആത്മവിശ്വാസമില്ലാതെ ആയിരുന്നു.
"ഉം!"
ഒന്നിരുത്തി മൂളിക്കൊണ്ട് പിതാവ് മറ്റു രണ്ടു പേരെയും അടുത്തുവന്നു നിരീക്ഷിച്ചു. വെളിച്ചം തീരെ കുറവായിരുന്നതിനാലും മീശ വടിച്ചതിനാലും രണ്ടാമന്റെ മുഖം മൂപ്പര്‍ക്ക് സംശയം ഉണ്ടാക്കിയിരിക്കും എന്ന് അവര്‍ ഉറപ്പിച്ചു.
ആ രാത്രിയില്‍ വളരെ വൈകുവോളം മൈതാനത്തില്‍ ചെലവഴിച്ച് പുത്രന്‍ വീട്ടിലെത്തുകയും പിറ്റേന്ന് പിതാവ് പുറത്തു പോയതിനുശേഷം ഏറെ വൈകിമാത്രം എഴുന്നേറ്റ് വീട്ടില്‍ നിന്നുപുറത്തിങ്ങി. നേരെ പോയത് രണ്ടാമന്റെ വീട്ടിലേക്ക്. അവിടെചെന്നപ്പോള്‍ രണ്ടാമന്റെ അമ്മ ഗൌരവത്തില്‍. "ഇന്നലെ നിന്റെ അച്ഛന്‍ ഇവിടെ വന്നിരുന്നു."ചമ്മലോടെ ഹതഭാഗ്യവാന്‍ ഒന്നും മിണ്ടാതെ നിന്നു. അവര്‍ തുടര്‍ന്നു.
"അച്ഛന്‍ പറയായിരുന്നു, നിന്റെ മോനും എന്റെ മോനും തമ്മില്‍ വലിയ കൂട്ടൊക്കെയാണ്. ശരിയല്ലേ?""എന്നാല്‍ എന്റെ മോന്റെ കൂടെ ഇവനെ വിടരുത്. അവന്‍ ഇവനെ ചീത്തയാക്കും."എന്നിട്ട് അവര്‍ ആ ഹ.ഭാ.ചെറുപ്പക്കാരന്റെ മുഖത്ത് ആശ്വസിപ്പിക്കാനായി നോക്കിക്കൊണ്ടുപൂര്‍ത്തിയാക്കി."എന്തിനാ മക്കളെ ചീത്തയാണെന്ന് പറയിപ്പിക്കുന്നത്?"
ആകെ വിഷമിച്ചുകൊണ്ടു അയാള്‍ മൂന്നാമന്റെ അടുത്തേക്ക് ചെന്നു. ആള്‍ സന്തോഷവാനായിരുന്നു. കാരണം, ആളെ മീശയില്ല എന്നതുകൊണ്ട് പിതാവിന് പിടികിട്ടിയില്ല!
കുറച്ചു ചിത്രങ്ങള്‍
17 years ago
No comments:
Post a Comment